epj

കണ്ണൂർ : നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിലെയും പത്തനംതിട്ടയിലെയും പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് ഒറ്റ അഭിപ്രായമേ ഉള്ളുവെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിലെ പാർട്ടിയുടെ അഭിപ്രായം പറയേണ്ടത് താനല്ല. എം.വി.ജയരാജനാണ്. എ.ഡി.എം കൈക്കൂലി വാങ്ങിയിട്ടുണ്ടോ ഇല്ലയോയെന്ന് ജയരാജൻ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തോട് ചോദിക്കണം എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്നയാളാണ് ജയരാജൻ.ഇവിടെ നിന്നും പാർട്ടി ഓഫിസിലേക്ക് ചെറിയ ദൂരമല്ലേയുള്ളു നിങ്ങൾക്ക് പോയി ചോദിക്കാം നടന്നത് എന്താണെന്ന്.അദ്ദേഹം നിങ്ങളുടെയൊക്കെ പരിചയക്കാരനും അടുത്ത സുഹൃത്തുമല്ലേ.ഓരോ നേതാക്കളും ഓരോന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി രീതിയല്ല.

എല്ലാ അഭിപ്രായങ്ങളും ഒന്നാണ്. മറ്റെല്ലാം നിങ്ങളുടെ തോന്നലുകളാണ്.
ഉപതിരഞ്ഞെടുപ്പിലെ ജനവിധി എന്തായാലും സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. മുഴുവൻ മണ്ഡലങ്ങളിലെയും ജനവിധി കേവലം രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുമായി സാമാന്യവത്കരിക്കാൻ കഴിയില്ല. ചേലക്കരയിൽ എൽ.ഡി.എഫ് പാട്ടും പാടി ജയിക്കുമെന്നും

അദ്ദേഹം പറഞ്ഞു.