j

പാണത്തൂർ:കള്ളാർ ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് രഞ്ജിത്ത് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കാംകോ പ്രസിഡന്റ് കിഷോർ കുമാർ കൊടഗി മുഖ്യാതിഥിയായി.പഞ്ചായത്തംഗം സന്തോഷ് വി.ചാക്കോ,കാസർകോട് ഡി.ഡി കെ.എൻ. ജ്യോതികുമാരി,​ കൃഷി ഓഫീസർ ഹാനീന, റബ്ബർ ബോർഡ് ഡവലപ്പ്മെന്റ് ഓഫീസർ വി.അനിൽ കുമാർ ,മൃഗസംരക്ഷണ വകുപ്പ് റിട്ടേർഡ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.എ.മുരളിധരൻ , കാംകോ ആർ.എ.ഒ എം.ചന്ദ്ര, ഡയറക്ടർമാരായ ജയറാം സരളായ ,രാധാകൃഷ്ണൻ കരിമ്പിൽ, മലനാട് വികസനസമിതി ചെയർമാൻ സൂര്യനാരായണ ഭട്ട്, രാജപുരംപ്രസ് ഫോറം സെക്രട്ടറി സുരേഷ് കൂക്കൾ, തരാ ഫാം പാർട്ട്ണർ ടോം, ഷിനോ പിലിപ്പ്, അരവിന്ദാക്ഷൻ തേവനം പ്പുഴ എന്നിവർ സംസാരിച്ചു. സെക്രട്ടറി സിബി കൊട്ടോടി സ്വാഗതവും വേണുഗോപാൽ നന്ദിയും പറഞ്ഞു.