football

തൃക്കരിപ്പൂർ : മെട്ടമ്മൽ ബ്രദേഴ്സ് ആതിഥ്യമരുളുന്ന രണ്ടാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ അൽ ഹദ്ദാദ്‌ റസ്റ്റോറന്റ്‌ മലേഷ്യ ബ്ലാക്ക്‌ ആന്റ് വൈറ്റ്‌ പൊറോപ്പാട്‌ മുസാഫിർ എഫ്‌.സി രാമന്തളിയെ പരാജയപ്പെടുത്തി സെമിയിൽ കടന്നു. അത്യന്തം വാശിയേറിയ മത്സരത്തിൽ കളിയുടെ മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും രണ്ട്‌ ഗോൾ വീതം നേടി സമനില പാലിച്ചതിനാൽ ട്രൈബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മികച്ച കളിക്കാരനായി ബ്ലാക്ക്‌ ആൻഡ് വൈറ്റ്‌ പൊറോപ്പാടിന്റെ ഗോൾകീപ്പർ താജുവിനെ തിരഞ്ഞെടുത്തു. ഇന്ന് മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രിയദർശിനി ഒഴിഞ്ഞവളപ്പ്‌ റെഡ്‌ സ്റ്റാർ ഇടയിലക്കാടിനെ ‌നേരിടും