lahari

കാഞ്ഞങ്ങാട് : പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം പൂച്ചക്കാട് പ്രാദേശികസമിതിയും മാതൃസമിതിയും പൂച്ചക്കാട് തായത്ത് ശ്രീ വയനാട്ടുകുലവൻ തറവാട്ടിൽ ലഹരി വിപത്തിനെതിരെ പ്രാദേശിക കൂട്ടായ്മ സംഘടിപ്പിച്ചു. ബേക്കൽ എസ്.ഐ വൈശാഖൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.ജി.രഘുനാഥൻ വിഷയാവതരണം നടത്തി.പൂച്ചക്കാട് പ്രാദേശിക സമിതി പ്രസിഡന്റ് എം.വി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പ്രസിഡന്റ് അഡ്വ.കെ. ബാലകൃഷ്ണൻ പാലക്കുന്ന് കഴകം കേന്ദ്രമാതൃസമിതി പ്രസിഡന്റ് മിനി ഭാസ്കരൻ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുകുമാരൻ പൂച്ചക്കാട്,കെ.മോഹനൻ,കെ.കുഞ്ഞിക്കണ്ണൻ,കേന്ദ്ര മാതൃ സമിതി വൈസ് പ്രസിഡന്റ് ശ്രീലേഖ ദാമോദരൻ എന്നിവർ സംസാരിച്ചു. പ്രാദേശിക സമിതി സെക്രട്ടറി പി.രാജൻ സ്വാഗതവും പൂച്ചക്കാട് പ്രാദേശിക മാതൃസമിതി പ്രസിഡന്റ് വിശാല കോരൻ നന്ദിയും പറഞ്ഞു.