pigs

കൊട്ടിയൂർ: നെല്ലിയോടിയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കർശനനിയന്ത്രണനടപടിയുമായി . കിഷോർ
മുള്ളൻകുഴിയുടെ 125 പന്നികളുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെ പന്നികൾക്ക് പുറമെ നടപടിക്രമങ്ങളുടെ ഭാഗമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും പന്നികളെ കൊല്ലുന്നതിന് തീരുമാനിച്ചു. ഈ ഫാമിൽ 65 പന്നികളുമുണ്ട്.

തീവ്രത കുറഞ്ഞ രോഗം

തീവ്രത കുറഞ്ഞ വിഭാഗത്തിൽ ഉള്ള പന്നിപ്പനിയാണ് വ്യാപിച്ചിട്ടുള്ളത്. 45 ദിവസത്തിലധികം കാലം പന്നികൾ ജീവനോടെ ഉണ്ടാകുമെന്നതാണ് ഈ തരം പനിയുടെപ്രത്യേകത. പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നഷ്ടപരിഹാരം നൽകും

കൊന്നൊടുക്കുന്ന പന്നികളുടെ നഷ്ടപരിഹാര തുക ഫാം ഉടമയ്ക്ക് നൽകും.പന്നികളെ ദയാവധത്തിനിരയാക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ തീരുമാനിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ അദ്ധ്യക്ഷതയിൽ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നുജില്ലാ മ്യഗ സംരക്ഷണ ഓഫീസർ ഡോ.വി.പ്രശാന്ത്, ചീഫ് വെറ്ററിനറി സർജൻ പി.ബിജു, എ.ഡി.സി.പി ജില്ലാ കോർഡിനേറ്റർ കെ.എസ്. ജയശ്രീ , സീനിയർ വെറ്ററിനറി സർജൻ ഡോ.പി.എൻ ഷിബു , വെറ്ററിനറി സർജൻ ഡോ.അഞ്ജു മേരി ജോൺ , ലൈവ് സറ്റോക്ക് ഇൻസ്പെക്ടർ
ഇ.എം.നാരായണൻ കേളകം എസ്.ഐ എം.രമേശൻ , കൊട്ടിയൂർ വില്ലേജ് ഓഫീസർ പി.എം.ഷാജി, ഫയർ ഓഫിസർ മിഥുൻ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോർജ് , പഞ്ചായത്തംഗങ്ങളായ ബാബു മാങ്കോട്ടിൽ, ജോണി ആമക്കാട്ട്, ബാബു കാരുവേലിൽ, ജെസി ഉറുമ്പിൽ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.