akpa

പഴയങ്ങാടി:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി പഴയങ്ങാടിയിൽ നടക്കും.പിലാത്തറയിൽ നിന്നും ആരംഭിക്കുന്ന വിളംബര വാഹനറാലിസംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള ഫ്ലാഗ് ഓഫ്‌ ചെയ്യും. പ്രദർശനം ഉണ്ണി കാനായിയും ട്രേഡ് ഫെയർ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ഷാജിറും ഉദ്ഘാടനം ചെയ്യും.പൊതുസമ്മേളനം ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ബിനേഷ് പട്ടേരി, പ്രമോദ് ലയ ജിസൻ എൻ.ജോർജ് ,​വീഡിയോഗ്രാഫി മത്സരത്തിൽ എം.വി. ബിജു,​ ലിബിൻ,​ കെ.ജിബിഷ് എന്നിവർ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ എസ്.ഷിബുരാജ്, സുനിൽ വടക്കുമ്പാട്, വിധിലേഷ് അനുരാഗ്, കെ.വി.ഷിജു, മനോജ്‌ കാർത്തിക, രഞ്ജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു