
പാനൂർ: 1986ൽ പാനൂർ ഹൈസ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി പഠിച്ചിറങ്ങിയ കൂട്ടുകാരുടെ സംഗമം ' എവർഗ്രീൻ 86 ' പാനൂർ ഹൈസ്‌കൂളിൽ നടന്നു. സീനിയർ അദ്ധ്യാപകൻ എം.ഭാനു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.കെ.ഷാജ് അദ്ധ്യക്ഷത വഹിച്ചു. പ്രിയശ്രീ.കെ പ്രസംഗിച്ചു. കെ.സുരേന്ദ്രൻ സ്വാഗതവും മിനിത എസ് നന്ദിയും പറഞ്ഞു. 50 ൽ പരം അധ്യാപകരെ ആദരിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം നഗരസഭാ കൗൺസിലർ പി.കെ പ്രവീൺ ഉദ്ഘാടനം ചെയ്തു. സജീന്ദ്രൻ പാലത്തായി അധ്യക്ഷത വഹിച്ചു. സീരിയൽ നടൻ ഗിരീഷ് നമ്പ്യാർ മുഖ്യതിഥിയായി. ഷക്കീൽ പ്രസംഗിച്ചു. ജിൽജിത്ത് പി സ്വാഗതവും നിസാർ പടിക്കൽ നന്ദിയും പറഞ്ഞു.