cable

സമ്മർ 2025 പദ്ധതിയിൽ 2.95കോടി ചിലവിട്ട് പരിഷ്കരണം

കണ്ണൂർ:കാഞ്ഞിരോട് 220 കെ.വി.സബ് സ്റ്റേഷനിൽ നിന്നും നാല് കിലോമീറ്റർ നീളത്തിൽ 11 കെ.വിയുടെ രണ്ട് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതോടെ ചക്കരക്കൽ ടൗണിലേക്കുള്ള വൈദ്യുതി വിതരണം കുറ്റമറ്റതാകും.മേഖലയിൽ

പൂർണമായും തടസമൊഴിവാകുന്ന തരത്തിലായിരിക്കും വിതരണം. വൈദ്യുതി ബോർഡിന്റെ സമ്മർ 2025 പദ്ധതിയിൽ പെടുത്തി 2,95,85,765 രൂപയുടെ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞു.

നിലവിൽ ചക്കരക്കൽ സെക്ഷനിലേക്ക് കാഞ്ഞിരോട് നിന്നുള്ള ചൂള, അഞ്ചരക്കണ്ടി, കീഴല്ലൂർ, ഏച്ചൂർ എന്നീ ഫീഡറുകൾ വഴിയാണ് വൈദ്യുതി എത്തുന്നത്. മട്ടന്നൂർ എയർപോർട്ട്, പെരളശ്ശേരി, തലവിൽ വരെ ഫീഡ് ചെയ്യുന്നതിനാൽ മിക്കപ്പോഴും തടസ്സം പതിവാണ്. ഈ കഴിഞ്ഞ മേയ്ിൽ ഓവർലോഡ് ആയി ഫീഡറുകൾ ഡ്രിപ്പ്‌ ചെയ്തിരുന്നു. സമാനമായ വേനൽ ചൂട് വന്നാൽ ഈ ഫീഡറുകൾ പോരാതെ വരുന്നത് മുൻകൂട്ടി കണ്ടാണ് പുതിയ രണ്ടു ഫീഡറുകൾ അനുവദിച്ചത്.

കേബിൾ ഇതുവഴി

കാഞ്ഞിരോട് - പാറോത്തുംചാൽ- തലമുണ്ട-ചൂള റോഡ് - ചക്കരക്കൽ ടൗൺ

നാല് കിലോമീറ്റർ നീളത്തിൽ 11 കെ.വിയുടെ രണ്ട് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെൻഡർ ഉടൻ വിളിക്കും. അടുത്ത മാർച്ചോടു കൂടി കമ്മീഷൻ ചെയ്യാനാണ് ശ്രമം- ചക്കരക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എ .സി . അബ്ദുൽ നാസർ

പ്രയോജനങ്ങൾ