sahakarana

കാഞ്ഞങ്ങാട് :സഹകരണ വാരാഘോഷം ജില്ലാ തല ഉദ്ഘാടനം 14ന് നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എം രാഘവൻ ,അസി.രജിസ്റ്റാർ പി ലോഹിതാക്ഷൻ, ഇൻസ്‌പെക്ടർ രഞ്ജിത്ത്, കോട്ടച്ചേരി ബാങ്ക് സെക്രട്ടറി പി.വി.ലേഖ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ 14ന് രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ.എം.പി, സി എച്ച്.കുഞ്ഞമ്പു.എം.എൽ.എ, ബേബി ബാലകൃഷ്ണൻ, കെ.മണികണ്ഠൻ, കെ.വി.സുജാത,ടിശോഭ, സി കെ.അരവിന്ദൻ എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ റിട്ട.ഐ.സി എം ഡയറക്ടർ വി.എൻ.ബാബു വിഷയം അവതരിപ്പിക്കും. കേരളാ ബാങ്ക് ഡയറക്ടർ സാബു അബ്രഹാം മോഡറേറ്ററാകും.വൈകീട്ട് ഘോഷയാത്ര.ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബര ജാഥ ഇന്ന് വൈകീട്ട് മാന്തോപ്പ് മൈതാനിയിൽ നിന്ന് ആരംഭിക്കും.