
വെള്ളരിക്കുണ്ട് : കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കാസർകോട് ജില്ല 79 സോണിന്റെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ് ആർ.ടി ഓഫീസിന് മുൻപിൽ ധർണ്ണ സമരം നടത്തി. വർദ്ധിച്ചു വരുന്ന കള്ള ടാക്സികൾക്കെതിരെയും അനധികൃത റെന്റ് എ കാറുകൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ടാക്സി വാഹനങ്ങളിൽ ജി.പി.എസ് റീചാർജ് തുക കുറക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളുയർത്തിയായിരുന്നു സമരം.സംസ്ഥാന സമിതി അംഗം ടോമി ഭീമനടി സമരം ഉദ്ഘാടനം ചെയ്തു. ജയൻ ചോയ്യങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഉമേശൻ കള്ളാർ മുഖ്യപ്രഭാഷണം നടത്തി. 60 സോൺ സെക്രട്ടറി അസ്‌ലം കാഞ്ഞങ്ങാട്, 16 സോൺ പ്രസിഡന്റ് പ്രഭാകരൻ പെരിയ, ജില്ലാ രക്ഷാധികാരി ബഷീർ വെള്ളരിക്കുണ്ട് എന്നിവർ സംസാരിച്ചു. ശിവദാസൻ ബിരിക്കുളം സ്വാഗതവും ധനേഷ് ബളാംതോട് നന്ദി പറഞ്ഞു.