ഏഴിലോട്: കുഞ്ഞിമംഗലം മഠത്തുംപടി ശ്രീഭൂതനാഥ ക്ഷേത്രത്തിൽ ആരാധനാ മഹോത്സവം 16 മുതൽ 30 വരെ ആഘോഷിക്കും.16 ന് വൈകുന്നേരം 6 ന് ആരാധന മഹോത്സവം ഉദ്ഘാടനവും ക്ഷേത്ര പുനർനിർമ്മാണ നവീകരണ ധനശേഖരണ ത്തിന്റെ സമ്മാനകൂപ്പൺ പദ്ധതി വിതരണോദ്ഘാടനവും എം.വിജിൻ.എം.എൽ.എ നിർവ്വഹിക്കും. നവീകരണ സമിതി ചെയർമാൻ സതീശൻ കോളിയാട്ട് അദ്ധ്യക്ഷത വഹിക്കും. 17 ന് വൈകുന്നേരം 6.30ന് ഭക്തിഗാനമേള 18 ന് വൈകുന്നേരം 7.15ന് ഭജന, 19നും, 20 നും 21 നും 22 നും വൈകുന്നേരം 6.30ന് ഭക്തിഗാനമേള, 23ന് വൈകിട്ട് 6.30ന് തിരുവാതിര, 24 ന് വൈകിട്ട് 6.30ന് കൈകൊട്ടിക്കളി, 25ന് വൈകിട്ട് 6.30ന് ഭജൻസ്, 26 ന് വൈകിട്ട് 6.30ന് ഭക്തിഗാനമേള, 27 ന് വൈകിട്ട് 6.30ന് കരോക്കെ ഭക്തിഗാനമേള, 28ന് വൈകിട്ട് 6.30ന് ഭക്തിഗാനമേള, 29ന് വൈകിട്ട് 6.30ന് സെമി ക്ലാസിക്കൽ ഡാൻസ്, ഭരതനാട്യം, തിരുവാതിര, 30ന് വൈകു: 6 ന് അയ്യപ്പസ്വാമിയുടെ കർപ്പൂരദീപ പ്രദക്ഷിണം, കരോക്കെ ഭക്തിഗാനമേള.