
മട്ടന്നൂർ: എച്ച്.എൻ.സി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 14ന് രാവിലെ എട്ടു മുതൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ 25000 പേർക്ക് സൗജന്യഡയബറ്റിക് പരിശോധന നടത്തും.ബസ് സ്റ്റാൻഡ് ,പൊലീസ് സ്റ്റേഷൻ ഫയർഫോഴ്സ് നഗരസഭ ഓഫീസ്, തുടങ്ങിയ വിമാനത്താവളം വിവിധ പ്രദേശങ്ങളിലാണ് പരിശോധന. ഡയബറ്റിക് ദിനാചരണവുമായി ബന്ധപ്പെട്ട് 30 വരെ എച്ച്.എൻ.സിയുടെ വിവിധ ആശുപത്രികളിൽ ഡയബറ്റിക്ക് ചെക്കപ്പും ഫുൾ ബോഡി ചെക്കപ്പും 25ശതമാനം ഡിസ്കൗണ്ടോട് കൂടി ലഭിക്കും. ശിശുദിനത്തിൽ കുട്ടികൾക്ക് പുഞ്ചിരി മത്സരവും 16ന് ചിത്രരചന മത്സരവും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട്, പബ്ലിക് റിലേഷൻസ് മാനേജർ റാഫി പാറയിൽ, എച്ച്.എൻ.സി ഇൻസ്റ്റിറ്റൂട്ട് ഓഫ് പാരാ മെഡിക്കൽ ഡയറക്ടർ സലീം വാഫി. അക്കൗണ്ടന്റ് നജീബ് എന്നിവർ പങ്കെടുത്തു.