gusti

പയ്യന്നൂർ:മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാഡമി സംഘടിപ്പിക്കുന്ന സംസ്ഥാന പവർ ഫെസ്റ്റ് ഡിസംബർ അവസാനവാരം പയ്യന്നൂരിൽ നടക്കും. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘാടകസമിതി രൂപീകരണയോഗം ടി. ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, ടി.വിശ്വനാഥൻ, ശശി വട്ടക്കൊവ്വൽ, പോത്തേര കൃഷ്ണൻ, പനക്കീൽ ബാലകൃഷ്ണൻ, കെ.സി രവീന്ദ്രൻ, നിസാമുദ്ദീൻ ചൊവ്വ, മുഹമ്മദ് ഫൈസൽ, എൻ.ധീരജ് കുമാർ, പി.എ.സന്തോഷ്, എം.വി.പ്രകാശൻ സംസാരിച്ചു.
സംസ്ഥാന ജൂനിയർ ഫ്രീ സ്റ്റൈൽ, വനിത, ഗ്രീക്കോ റോമൻ ഗുസ്തി ചാമ്പ്യൻഷിപ്പ്, സംസ്ഥാന ഇൻവിറ്റേഷൻ യോഗ ചാമ്പ്യൻഷിപ്പ് എന്നിവയും നാല് ദിവസങ്ങളിലായി നടക്കും.ഭാരവാഹികൾ : ടി. ഐ. മധുസൂദനൻ എം.എൽ.എ. (ചെയർമാൻ), പി. എ. സന്തോഷ് (വർക്കിംഗ് ചെയർമാൻ), വി.നന്ദകുമാർ (ജനറൽ കൺവീനർ)​.