
പയ്യന്നൂർ : കണ്ണൂർ ജില്ല ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ടങ്കാളി ഷേണായി സ്മാരക സ്കൂളിൽ സംഘടിപ്പിച്ച 42 - മത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ എ. കെ. ഫിറ്റ്നസ് കണ്ണൂർ ജേതാക്കളായി.ജാപ്പാനീസ് മാർഷ്യൽ ആർട്സ് ചക്കരക്കല്ലിനാണ് രണ്ടാം സ്ഥാനം. കാഡറ്റ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 200 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് പി.എ.സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.നന്ദകുമാർ, സി എൻ.മുരളി, കെ.വി.സനില സംസാരിച്ചു. സെക്രട്ടറി എം.വി.പ്രകാശൻ സ്വാഗതവും ട്രഷറർ എം.വി.ദിനേശൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ മുൻ നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ സമ്മാനങ്ങൾ വിതരണം ചെയ്തു.