karunyayathra

മാതമംഗലം: കാരുണ്യയാത്ര നടത്തി ശേഖരിച്ച പണം ചികിത്സാ സഹായനിധിയിലേക്ക് കൈമാറി ഓട്ടോഡ്രൈവർ ബാബു അരയമ്പത്ത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുന്ന എരമം കുറ്റൂരിലെ കുഴിക്കാട് മാണിയാടൻ ഹൗസിലെ അശ്വന്ത് ചന്ദ്രന്റെ( 22) ചികിത്സക്കായി കഴിഞ്ഞ രണ്ട് ദിവസം ഓലയമ്പാടിയിലെ ബാബു അരയമ്പത്ത് തന്റെ ഓട്ടോ ഓടി സ്വരൂപിച്ച 2775 രൂപയാണ് എരമം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷിന് കൈമാറിയത്. ചടങ്ങിൽ വാർഡ് മെമ്പറും ചികിത്സാകമ്മിറ്റി ചെയർമാനുമായ ലൈല, വാർഡ് മെമ്പർ വിജയൻ കുറ്റൂർ, കാരുണ്യ പ്രവർത്തകൻ ഹരിത രമേശൻ, വി.എം.വി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. .