akpa

കാഞ്ഞങ്ങാട്:ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ജില്ലാകമ്മിറ്റി ഓഫീസ് ജില്ലാകളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു.എ.കെ.പി.എ ജില്ലാ പ്രസിഡന്റ് കെ.സി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.സി ജോൺസൺ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ട് കുഴി,ട്രഷറർ ഉണ്ണി കൂവോട്, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന സാന്ത്വനം കമ്മിറ്റി ചെയർമാൻ സജീഷ് മണി, മുൻസംസ്ഥാന പ്രസിഡന്റ് ടി.ജെ.വർഗീസ്, ഷെരീഫ് ഫ്രെയിം ആർട്ട്, വി.വി.വേണു , എൻ.കെ.പ്രജിത്ത് , വി.എൻ.രാജേന്ദ്രൻ, കെ.സുധിർ , വനിതാ വിംഗ് കോർഡിനേറ്റർ രമ്യാ രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ സ്വാഗതവും ട്രഷറർ പി.ടി.സുനിൽ കുമാർ നന്ദിയും പറഞ്ഞു.