
കണ്ണൂർ:ജില്ലയിലെ പുഷ്പ കർഷകരുടെ കൂട്ടായ്മയായ 'കണ്ണൂർ ഫ്ലവർ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ 27 മുതൽ ഡിസംബർ 2 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ' കണ്ണൂർ ഫ്ള്വർ ഫെസ്റ്റ് 2024 ' എന്ന പേരിൽ പുഷ്പഫല വൃക്ഷതൈ പ്രദർശന, വിപണനമേള സംഘടിപ്പിക്കും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഓർക്കിഡ്, ആന്തൂറിയം, ജറബറ , ഹെലിക്കോണിയ , റോസ് തുടങ്ങിയ പുഷ്പ ചെടികളുടെ പ്രദർശനവും വിപണനവും ആയിരിക്കും മേളയുടെ മുഖ്യ ആകർഷണം. ഒപ്പം വൈവിധ്യമാർന്ന അലങ്കാരച്ചെടികളും, നല്ലയിനം ഫല വൃക്ഷ തൈകളും സ്വന്തമാക്കാം. വിവിധ വിഷയങ്ങളിലായി 4 സെമിനാറുകളും വിവിധ കലാപരിപാടികളും ഫ്ലവർ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പവലിയനിലെ വാണിജ്യ സ്റ്റാളുകൾ ആവശ്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘാടകരെ ബന്ധപ്പെടാം.ഫോൺ: 9847424047, 9847047583.