
പാലക്കുന്ന്: രാവണേശ്വരം ജി.വി.എച്ച്.എസ്.എസിൽ നടന്ന ബേക്കൽ സബ് ജില്ലാ കലോത്സവത്തിൽ എൽ.പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും നേടിയ മികവിൽ കരിപ്പോടി എ.എൽ.പി സ്‌കൂൾ വിജയാഘോഷ യാത്ര നടത്തി. ആഹ്ലാദസൂചകമായി കുട്ടികൾ പാലക്കുന്നിൽ നടത്തിയ ഘോഷയാത്രയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മിയും വാർഡ് അംഗം കസ്തൂരി ബാലൻ, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും സ്‌കൂൾ മാനേജരുമായ അഡ്വ.കെ.ബാലകൃഷ്ണനും മറ്റു ഭാരവാഹികളും പ്രധാനാദ്ധ്യാപിക പി.ആശയും അദ്ധ്യാപകരും പി.ടി.എ പ്രസിഡന്റ് ജഗദീശ് ആറാട്ടുകടവും എം.പി.ടി.എ പ്രസിഡന്റ് ഷാനയും പങ്കെടുത്തു. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടിൽ ഇരട്ടക്കിരീടം നേടിയ പ്രതിഭകൾക്ക് സ്വീകരണം നൽകി.