
കാസർകോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒൻപതരക്ക് കാഞ്ഞങ്ങാട് പുതിയകോട്ട പൊലീസ് സ്റ്റേഷന് മുന്നിലുള്ള നെഹ്റുപ്രതിമയിൽ പുഷ്പ്പാർച്ചനയും തുടർന്ന് ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നെഹ്റു അനുസ്മരണ യോഗം നടക്കും.ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും , രാവിലെ 8ന് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പ്പാർച്ചനയും അനുബന്ധപരിപാടികളും സംഘടിപ്പിക്കും. വൈകുന്നേരം 4ന് ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണ യോഗങ്ങൾ നടക്കുമെന്ന് ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ അറിയിച്ചു .