1

ചെറുവത്തൂർ:സി.പി.എം ചെറുവത്തൂർ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് പൊന്മാലത്ത് യുവജന വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ഡിവൈ.എഫ്. ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. കെ.സജേഷ് അദ്ധ്യക്ഷത വഹിച്ചു . സി പി.എം ഏരിയാ സെക്രട്ടറി കെ.സുധാകരൻ, ഡി.വൈ.എഫ്. ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം സെറീന സാലം, ജില്ലാ സെക്രട്ടറി കെ.പ്രണവ്, ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്, പി.സി സുബൈദ, മാധവൻ മണിയറ, ടി.നാരായണൻ, കെ.ആർ.അനിഷേധ്യ, ശ്രീജിത് രവീന്ദ്രൻ, അഭിചന്ദ് എന്നിവർ സംസാരിച്ചു.ടി. പത്മിനി സ്വാഗതവും ഷൈജു ഗോപാൽ നന്ദിയും പറഞ്ഞു.