തലശ്ശേരി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കതിരൂർ എരുവട്ടി വയലിൽ കൃഷിയിറക്കൽ, പുല്ല്യോട് കാവുങ്കരയില്ലം കുളത്തിൽ മത്സ്യകൃഷി എന്നിവ സംഘടിപ്പിച്ചു. 16ന് രാവിലെ 8.30ന് സഹകരണ സെമിനാറും സഹകരണത്തിന്റെ കൈത്താങ്ങും സംഘടിപ്പിക്കുന്നുണ്ട്. ബാങ്ക് പരിധിയിലെ 12 സ്ഥാപനങ്ങൾക്ക് ഫ്രീസറും സ്‌ട്രെച്ചറും പോഡിയം കുളിമറ തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യും. ഡോ. ശിവദാസൻ എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സുസ്ഥിരതയും സഹകരണ മേഖലയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. എം രാമനുണ്ണി സംസാരിക്കും. എരുവട്ടി വയലിൽ നടന്ന ഞാറു നടീൽ ഉത്സവം ഡെപ്യുട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. ടി. സുധീർ, വിജയൻ കാരായി, കുറ്റിയൻ രാജൻ സംസാരിച്ചു. കെ. സുരേഷ് സ്വാഗതവും കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു