മാഹി: എം.മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 50 വർഷങ്ങൾ' കേരള സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മയ്യഴിയിൽ സംഘടിപ്പിക്കും. 25ന് മാഹി ടൗൺ ഹാളിലാണ് പരിപാടി. മാഹി സ്‌പോർട്സ് ക്ലബ്ബ് പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് സംഘാടനം.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 50ാം വാർഷിക സമ്മേളനം വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടി.പത്മനാഭൻ മുഖ്യാതിഥിയായിരിക്കും. സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. രമേഷ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാവിലെ 9 മണിക്ക് ചിത്രകാരസംഗമം ടി പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.
25 ഓളം ചിത്രകാരന്മാർ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ സന്ദർഭങ്ങൾ ആവിഷ്‌കരിക്കും. ഇ.എം.അഷ്രഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം എം.മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്‌കാരമായ ബോൺഴൂർ മയ്യഴിയുടെ പ്രദർശനവും നടക്കും.