camp
ത്രിദിന ചിത്ര പ്രദർശനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാഹി: പുതുച്ചേരിയിലെ ആർട്ട് ആൻഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള പ്രമുഖ കലാപരിശീലന കേന്ദ്രമായ പൽക്കലൈക്കൂടത്തിന്റെ ഒരു യൂണിറ്റ് മാഹിയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ പറഞ്ഞു.
കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മയ്യഴിയിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി നടന്നുവരുന്ന ചിത്രകലാ ക്യാമ്പിൽ രൂപപ്പെട്ട ചിത്രങ്ങളുടെ ത്രിദിന പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. കേരള
ഫോക്‌ലോർ അക്കാഡമി പ്രോഗ്രാം ഓഫീസർ പി.വി. ലാവ്‌ലിൻ മുഖ്യാതിഥിയായിരുന്നു. കോഴ്സ് ഡയറക്ടർ കെ.ഇ. സുലോചന അദ്ധ്യക്ഷയായിരുന്നു. ചാലക്കര പുരുഷു, പ്രഥമാദ്ധ്യാപകൻ ഹരീന്ദ്രൻ, ശുഭശ്രീ സംസാരിച്ചു. പള്ളൂർ കസ്തൂർബാ ഹൈസ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ചിത്രകലാ സോദാഹരണ പ്രഭാഷണവുമുണ്ടായി. ചുമർചിത്രകലാ ഗ്ലാസ് പെയിന്റിംഗ്, എംബ്രോയിഡറി, ക്രോഷി എന്നിവയിലാണ് പരിശീലനം.