ksta-seminar
കെഎസ്ടിഎ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ പി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കെ.എസ്.ടി.എ ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാർ കെ.എസ്.ടി.എ. മുൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർ ഡോ. സി.കെ. സബിത അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. ജില്ലാ ട്രഷറർ ഡോ. കെ.വി. രാജേഷ്, ജില്ലാ ഭാരവാഹികളായ പി. ശ്രീകല, പി. മോഹനൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.വി. രാജൻ, പി.പി. കമല, രാജേഷ് സ്‌കറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.സി ബിന്ദു, വി.കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി പി.പി. ബാബുരാജ് സ്വാഗതവും ഉപജില്ല ജോയിന്റ് സെക്രട്ടറി പി. ദിലീപ്കുമാർ നന്ദിയും പറഞ്ഞു. ഉപജില്ലാ സമ്മേളനം 23ന് ഹൊസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം 21ന് ബങ്കളത്ത് നടക്കും.