harithasaba
മുച്ചിലോട്ട് ജിഎല്‍. പി സ്‌കൂളില്‍ കുട്ടികളുടെ ഹരിതസഭ അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സ്‌കൂളുകളിൽ ശിശുദിനമായ ഇന്നലെ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം മുച്ചിലോട്ട് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി വി.ടി കാർത്യായനി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, വാർഡ് അംഗങ്ങളായ കെ.വി ലക്ഷ്മി, പി. മിനി, കെ. മധു, ടി. വിഷ്ണു നമ്പൂതിരി മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളെ വിവിധ പാനലുകളായി തിരിച്ച് അവതരണം നടന്നു. അഭിരാജിന്റെ നാടൻപാട്ടുമുണ്ടായി. എം.വി. പ്രകാശൻ സ്വാഗതവും അമിഷ ചന്ദ്രൻ നന്ദിയും പറഞ്ഞു.