കാഞ്ഞങ്ങാട്: ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ഡിസ്ട്രിക്ട് 318 ഈയിലെ ഇന്റർ സോണിലെ ലയൺസ് ക്ലബ്ബുകൾ സംയുക്തമായി പ്രമേഹ ബോധവത്കരണ റാലിയും പ്രമേഹ രോഗനിർണ്ണയവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ലയൺസ് കാസർകോട് ഡിസ്ട്രിക്ട് സെക്രട്ടറി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ഡയബറ്റ്സ് ക്യാബിനറ്റ് അഡ്വൈസർ ഡോ. യു. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. സോൺ ചെയർമാന്മാരായ സുകുമാരൻ പൂച്ചക്കാട്, പ്രദീപ് കീനേരി, കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. സി.കെ ശ്യാമള, അജാനൂർ ക്ലബ് പ്രസിഡന്റ് കെ.വി സുനിൽരാജ്, ഹോസ്ദുർഗ് ലയൺസ് ക്ലബ് പ്രസിഡന്റ് ടി പദ്മനാഭൻ, കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്റ് പി. ശ്യാംപ്രസാദ് എന്നിവർ സംസാരിച്ചു. ഡോ. വിവേക് സുധാകരൻ ബോധവൽക്കരണ ക്ലാസെടുത്തു. 120-ലധികം ആളുകൾ പ്രമേഹ രോഗ നിർണയവും നടത്തി.