കാസർകോട്: എറണാകുളത്തേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫിന് യാത്രയയപ്പ് നൽകി. കാസർകോട് സിറ്റി ടവറിൽ നടന്ന യാത്രയയപ്പ് യോഗം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ കളക്ടറേറ്റ് ഫിനാൻസ് ഓഫീസർ മുഹമ്മദ് സമീർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ബേക്കൽ ഫ്രട്ടേണിറ്റി കോഡിനേറ്റർ സൈഫുദ്ദീൻ കളനാട്, പുതിയ ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ, ഡി.ടി.പി.സി ജീവനക്കാരായ മോഹനൻ, അർച്ചന തുടങ്ങിയവർ സംസാരിച്ചു. ടൂറിസം അവാർഡ് ലിജോ ജോസഫിന് ജില്ലാ കളക്ടർ സമ്മാനിച്ചു. വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മൂന്നു വർഷത്തെ ശ്രദ്ധേയമായ സേവനത്തിന് ശേഷമാണ് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് സ്ഥലം മാറിപ്പോകുന്നത്.