പയ്യന്നൂർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധനാ മഹോത്സവം നാളെ ആരംഭിക്കും. 15 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവ നാളുകളിൽ വിവിധ ക്ഷേത്രവാദ്യ മേളങ്ങൾ, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, കലാ സാംസ്‌കാരിക പരിപാടികൾ നടക്കും.
നാളെ വൈകിട്ട് 5.30 ന് വനിതാ കമ്മിറ്റിയുടെ മെഗാ തിരുവാതിര, തുടർന്ന് സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവഹിക്കും. രാത്രി 9 ന് രാമചരിതം നൃത്ത നിശ അരങ്ങേറും.
17, 18, 19 ദിവസങ്ങളിൽ തായമ്പക, ഫ്ളൂട്ട് ഫ്യൂഷൻ , ഗാനമേള, ഓട്ടൻതുള്ളൻ, പെണ്ണൊരുമ മെഗാഷോ, കഥകളി, തിരുവനന്തപുരം നന്ദനയുടെ യാനം നാടകം ഉണ്ടാവും. 21 ന് തായമ്പക, തത്വമസി നൃത്ത പരിപാടി, 22 ന് തായമ്പക, രാത്രി 9 ന് ഗാനമേള, 23 ന് രാത്രി കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചം നാടകം, 24ന് വൈകീട്ട് ഏഴിന് തായമ്പക, രാത്രി 9 ന് ടോപ്പ് സിംഗർ ഫെയിം ശ്രീനന്ദ് നയിക്കുന്ന ഗാനമേള.
25 ന് രാത്രി നൃത്തലയം, 26 ന് രാത്രി കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ് നാടകം എന്നിവ ഉണ്ടാവും. 27 ന് രാത്രി ഉരിയാട്ട് പെരുമ നാടൻപാട്ട് മെഗാഷോ, 28 ന് വൈകീട്ട് ഏഴിന് പഞ്ചാരിമേളം, ഇരട്ട തായമ്പക, രാത്രി 9 ന് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടക്കുന്ന പാണ്ടിമേളം. 29 ന് വൈകീട്ട് 7 ന് തായമ്പകയും രാത്രി 9 ന് തിരുവനന്തപുരം അതുല്യയുടെ ശ്രീഗുരുവായൂരപ്പനും പൂന്താനവും നാടകവും അരങ്ങേറും. സമാപന ദിനമായ 30 ന് ഉച്ചക്ക് 12ന് പതിനായിരങ്ങൾക്ക് പ്രസാദ ഊട്ട് നൽകും. രാത്രി ഒമ്പതിന് ദുർഗ്ഗ വിശ്വനാഥ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റോടെ സാംസ്‌കാരിക പരിപാടികൾക്ക് തിരശീല വീഴും. രാത്രി 11 ന് കളത്തിലരിയോടെ ആരാധനാ മഹോത്സവത്തിന് സമാപനമാവും.
വാഹന പാർക്കിംഗിന് ആറോളം കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും എല്ലാ ദിവസവും അന്നദാനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ചെയർമാൻ എം.കെ.ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ കെ.വി.സുനിൽകുമാർ മറ്റു ഭാരവാഹികളായ എ.വിജയൻ, മോഹനൻ പുറച്ചേരി, എം.വിമല, ടി.എ.രഞ്ജിനി, സി.കെ.ദിനേശൻ, ഹേമന്ത് ചന്ദ്രൻ, ടി.എ.രാജു, യു.കെ.മനോഹരൻ സംബന്ധിച്ചു.