pho-1-

ക​ണ്ണൂ​ർ​ ​(​കേ​ള​കം​)​:​ ​നാ​ട​ക​ ​സം​ഘ​ത്തി​ന്റെ​ ​മി​നി​ ​ബ​സ് ​മ​റി​ഞ്ഞ് ​ര​ണ്ട് ​ന​ടി​മാ​ർ​ക്ക് ​ദാ​രു​ണാ​ന്ത്യം.​ ​കാ​യം​കു​ളം​ ​മു​തു​കു​ളം​ ​തെ​ക്ക് ​ഹ​രി​ശ്രീ​ഭ​വ​നി​ൽ​ ​ശ്രീ​കൃ​ഷ്ണ​ന്റെ​ ​ഭാ​ര്യ​ ​അ​ഞ്ജ​ലി​ ​(32​),​ ​ഓ​ച്ചി​റ​ ​വ​ലി​യ​കു​ള​ങ്ങ​ര​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​ക​ലാ​മ​ന്ദി​റി​ൽ​ ​വാ​ട​ക​യ്‌​ക്ക് ​താ​മ​സി​ക്കു​ന്ന​ ​ജെ​സി​ ​മോ​ഹ​ൻ​ ​(58)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​പ​രി​ക്കേ​റ്റ​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഉ​മേ​ഷ് ​(39​),​ ​ബി​ന്ദു​ ​(56),​ ​സു​രേ​ഷ് ​(60​),​ ​വി​ജ​യ​കു​മാ​ർ​ ​(52​),​ ​ക​ല്ലു​വാ​തു​ക്ക​ൽ​ ​സ്വ​ദേ​ശി​ ​ചെ​ല്ല​പ്പ​ൻ​ ​(43​),​ ​കാ​യം​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഉ​ണ്ണി​ ​(51​),​ ​ഷി​ബു​ ​(48),​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​ശ്യാം​ ​(38​),​ ​അ​തി​രു​ങ്ക​ൽ​ ​സ്വ​ദേ​ശി​ ​സു​ഭാ​ഷ് ​(59​),​മു​ഹ​മ്മ​ ​സ്വ​ദേ​ശി​ ​സ​ജി​മോ​ൻ,​ ​ചേ​ർ​ത്ത​ല​ ​മ​റ്റ​വ​ന​ ​സ്വ​ദേ​ശി​ ​സാ​ബു​,​ ​കൊ​ല്ലം​ ​പ​ന്മ​ന​ ​സ്വ​ദേ​ശി​ ​അ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ചി​ല​രു​ടെ​ ​പ​രി​ക്ക് ​ഗു​രു​ത​ര​മാ​ണ്.ജെ​സി​ ​മോ​ഹ​ന്റെ​ ​ഭ​ർ​ത്താ​വും​ ​നാ​ട​ക​ ​ന​ട​നു​മാ​യി​രു​ന്ന​ ​തേ​വ​ല​ക്ക​ര​ ​മോ​ഹ​ൻ​ ​അ​ഞ്ചു​മാ​സം​ ​മു​മ്പാ​ണ് ​മ​രി​ച്ച​ത്.​ ​മ​ക​ൾ​:​ ​സ്വാ​തി​ ​മോ​ഹ​ൻ.​ ​മ​രു​മ​ക​ൻ​:​ ​അ​നു.​ ​അ​ഞ്ജ​ലി​ക്ക് ​ഒ​രു​ ​മ​ക​നു​ണ്ട്.​ ​മൂ​ന്ന​ര​വ​യ​സു​കാ​ര​ൻ​ ​ഡ്രോൺ.
കാ​യം​കു​ളം​ ​ദേ​വ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്റെ​ ​'​വ​നി​താ​മെ​സ്"​ ​എ​ന്ന​ ​നാ​ട​കം​ ​ക​ട​ന്ന​പ്പ​ള്ളി​ ​തെ​ക്കേക്ക​ര​ ​റെ​ഡ്സ്റ്റാ​റി​ന്റെ​ ​നാ​ട​കോ​ത്സ​വ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ശേ​ഷം​ ​മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ബ​സി​ൽ​ 14​ ​യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.​ ​കേ​ള​കം​ ​മ​ല​യാ​മ്പാ​ടി​യി​ൽ​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​നാ​ലി​നാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​സം​ഘം​ ​ക​ട​ന്ന​പ്പ​ള്ളി​യി​ൽ​ ​നി​ന്ന് ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്നു.​ ​നെ​ടും​പോ​യി​ൽ​ ​വ​ഴി​ ​ചു​രം​ ​ക​യ​റി​യ​ ​വാ​ഹ​നം​ ​റോ​ഡ് ​ബ്ലോ​ക്കാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​ഏ​ല​പ്പീ​ടി​ക​ ​മ​ല​യാം​പ​ടി​ ​റോ​ഡി​ലൂ​ടെ​ ​കേ​ള​ക​ത്തേ​ക്ക് ​തി​രി​ഞ്ഞു.​ ​ഇ​തി​നി​ടെ​ ​മ​ല​യ​മ്പാ​ടി​ ​ഇ​റ​ക്ക​ത്തി​ലെ​ ​വ​ള​വി​ൽ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​കു​ത്ത​നെ​ ​മ​റി​യു​ക​യാ​യി​രു​ന്നു.
മ​രി​ച്ച​ ​അ​ഞ്ജ​ലി​യു​ടെ​യും​ ​ജെ​സി​ ​മോ​ഹ​ന്റെ​യും​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് 25,000​ ​രൂ​പ​ ​അ​ടി​യ​ന്തര​ ​ധ​ന​സ​ഹാ​യ​മാ​യി​ ​സം​സ്കാ​രി​ക​ ​വ​കു​പ്പ് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പരി​​ക്കേ​റ്റ​വ​രു​ടെ​ ​ചി​കി​ത്സാ​ ​ചെ​ല​വു​ക​ൾ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

 അപകടമുണ്ടാക്കിയത് ഗൂഗിൾ മാപ്പ്

ചുരം റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ ഗൂഗിൾ മാപ്പ് നോക്കി പോകാൻ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് സൂചന. കേളകത്ത് നിന്ന് പൂവത്തിൻചോല വഴി 29ാം മൈലിലേക്ക് ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ റോഡാണിത്.