
കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്റു കോളേജിനെ ഹരിതകലാലയമായി പ്രഖ്യാപിച്ചു. ജൈവവൈവിദ്ധ്യ മേഖലയിലെ മികവാർന്ന പ്രവർത്തനമാണ് നെഹ്റുവിനെ ഹരിത കലാലയമാക്കിയത്. കോളേജിൽ ജില്ലാ കളക്ടർ ഇമ്പശേഖർ ഹരിത കലാലയ പ്രഖ്യാപനം നടത്തി. കാഞ്ഞങ്ങാട് ഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ കെ.രാമനാഥൻ മുഖ്യാതിഥിയായി. നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ, നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ, കോളേജ് ഐ.ക്യൂ.എ.സി കോർഡിനേറ്റർ ഡോ: ടി ദിനേശ് എന്നിവർ സംസാരിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.വി.മുരളി സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.വി.വിനീഷ് കുമാർ നന്ദിയും പറഞ്ഞു.