suchithwam

തൃക്കരിപ്പൂർ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പദയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് 2025 മാർച്ച് 30ന് സമ്പൂർണ്ണ ശുചിത്വപദവിയിലെത്തുന്നതിനു മുന്നോടിയായാണ് ബീരിച്ചേരി ഗേറ്റ് മുതൽ തങ്കയംമുക്കു വരെ പദയാത്ര സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.മനു, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ശംസുദീൻ ആയിറ്റി, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഹാഷിം കാരോളം, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം.സൗദ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്.നജീബ്, സി ചന്ദ്രമതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സത്താർ വടക്കുമ്പാട്, കെ.വി.കാർത്യായനി , എം രജീഷ് ബാബു, ഫായിസ് ,ഇ.ശശിധരൻ, എൻ. സുകുമാരൻ, പി.വി.ദേവരാജൻ, അസിസ്റ്റന്റ് സെക്രട്ടറി പി.അരവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.