irty-keragramam

ഇരിട്ടി:കേരഗ്രാമം പദ്ധതി സർവ്വെയുടെ ഇരിട്ടി നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു പി.കെ. ബൾക്കീസ് അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ പ്രവർത്തകർ കൃഷിക്കാരുടെ വീട്ടിലെത്തിയാണ് സർവ്വെ നടത്തുന്നത്. നഗരസഭയിലെ 33 വാർഡുകളിൽ നിന്നും ഉള്ള കേരകർഷകരെ ഉൾക്കൊള്ളിച്ച് 100 ഹെക്ടർ സ്ഥലത്ത് കേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ഈ സാമ്പത്തികവർഷം നടപ്പിലാക്കും ഇതിന്റെ ഭാഗമായി 21 പ്രതിനിധികൾ ഉൾപ്പെട്ട ഇരിട്ടി നഗരസഭ കേരളസമിതി രൂപീകരിച്ചു.പദ്ധതിയിലൂടെ 1600ൽ അധികം കേരകർഷകർക്ക് 25 ലക്ഷം രൂപയോളം ആനുകൂല്യം നൽക്കാൻ കഴിയും. കേരള കൃഷി പ്രോൽസാഹനത്തിനായി തെങ്ങിന് തടം തുറക്കൽ, തെങ്ങിന് ഇടവിള കമ്പോസ്റ്റ് വളം നിർമ്മാണയൂണിറ്റ്, തെങ്ങ്കയറ്റ യന്ത്രം മോട്ടോർ പമ്പ് സെറ്റ് തുടങ്ങിയവയ്ക്ക് 50 ശതമാനം വരെ സബ്സിഡി ലഭിക്കും