pensioners

പയ്യന്നൂർ: കേരള സ്റേററ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യന്നൂർ ബ്ലോക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി സെക്രട്ടറി അഡ്വ. കെ.ബ്രിജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയരാജ് , നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ.ഫൽഗുനൻ, കെ.എസ്.എസ്. പി.എ ജില്ലാ പ്രസിഡന്റ് കെ.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി.ഭാസ്കരൻ എൻ.ജി.ഒ അസോസിയേഷൻ നേതാവ് എം.കെ.മധുസുദനൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി യു.കെ.സുരേന്ദ്രൻ സ്വാഗതവും ട്രഷറർ എൻ.വി.രാഘവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി കൃഷ്ണൻ (പ്രസിഡന്റ്), യു.കെ.സുരേന്ദ്രൻ (സെക്രട്ടറി) ,എൻ.വി.രാഘവൻ (ട്രഷറർ).