
പയ്യന്നൂർ : പയ്യന്നൂരിൽ 19 മുതൽ 23 വരെ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ചു വിളംബര ഘോഷയാത്ര നടന്നു.ടി. ഐ. മധുസൂദനൻ എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത , ഡി.ഡി.ബാബു മഹേശ്വരി പ്രസാദ് , ആർ.ഡി.ഡി.രാജേഷ് കുമാർ, ജനപ്രതിനിധികൾ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ,എൻ.സി സി , സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി അംഗങ്ങൾ ,വിദ്യാത്ഥികൾ തുടങ്ങിയവർ അണിനിരന്നു.കുഞ്ഞിമംഗലം ഗോപാൽ യു.പി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച സംസ്കൃതം മെഗാ തിരുവാതിരയോടെ സെന്റ് മേരീസ് സകൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഗവ.ബോയ്സ് ഹൈസ്കൂളിൽ സമാപിച്ചു.