suchitham

പാനൂർ: പ്രാദേശിക പൊതുജനാരോഗ്യ സമിതി തീരുമാനപ്രകാരം പാനൂർ നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും മേക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. പാനൂർ മുനിസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടി, മേക്കുന്ന് പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.ദീപലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.കെ.സതീശൻ , ടി.പി.ബിനിഷ , മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനായ വിഷ്ണു എന്നിവർ നേതൃത്വം നൽകി. പിഴവുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി.പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് നിയമപ്രകാരം പിഴ ചുമത്തുകയും ചെയ്തു.നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും സംഘം പിടികൂടി. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനും പിഴ ചുമത്തി.