
കാഞ്ഞങ്ങാട്: ഓൾ കേരള ഫിഷ് മർച്ചന്റ് അസോഷിയേഷൻ കാസർകോട് ജില്ലാ നേതൃയോഗം കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എച്ച് മൊയ്തീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇൻ ചാജ്ജ് ആർ.എം.എ മുഹമ്മദ് കണ്ണൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എ. റഫീഖ്, ഖാലിദ് പഴയങ്ങാടി, ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് മടക്കര,ട്രഷറർ സി എച്ച്.നസീർ കാഞ്ഞങ്ങാട്, മേഖല പ്രസിഡന്റ് വി.വി.കുഞ്ഞികൃഷ്ണൻ ചെറുവത്തൂർ, മേഖലാ ജനറൽ സെക്രട്ടറി സി എച്ച്.നൗഫൽ, ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ, സെക്രട്ടറി സി ശ്രിസൻ, നിസാർ എന്നിവർ സംസാരിച്ചു.