football

തൃക്കരിപ്പൂർ: ടൗൺ എഫ്.സി. തൃക്കരിപ്പൂർ ആതിഥ്യമരുളുന്ന 3-ാമത് എസ്.എഫ്.എ. അംഗീകൃത ഖാൻ സാഹിബ് മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 1 മുതൽ 20 വരെ മിനി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൂപ്പർ സ്റ്റുഡിയോ മലപ്പുറം, സബാൻ കോട്ടക്കൽ, അൽമദീന ചെർപ്പുളശ്ശേരി, ഫിഫാ മഞ്ചേരി, യൂറോ സ്പോർട്സ് പടന്ന, ജിംഖാ തൃശ്ശൂർ, ഷൂട്ടേർസ് കാസർകോട്, മെട്ടമ്മൽ ബ്രദേഴ്സ്, ഹിറ്റേഴ്സ് എടച്ചാക്കൈ, പെന്റ് ഇന്റർനാഷണൽ തൃക്കരിപ്പൂർ, മുനവ്വിർ സിറ്റി തൃക്കരിപ്പൂർ തുടങ്ങി പ്രബലരായ ഇരുപത് ടീമുകൾ പങ്കെടുക്കും.

വിന്നേർസിന് 1,82,222 രൂപയും റണ്ണറപ്പിന് 1,51,111 രൂപയും ട്രോഫിയും ലഭിക്കും. വാർത്താസമ്മേളനത്തിൻ ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ പി.കെ. സൈദ് ഹാജി, ജനറൽ കൺവീനർ മുസഫർ മുസ്തഫ, ട്രഷറർ അക്ദസ് അബൂബക്കർ, ഭാരവാഹികളായ എ.ജി അക്ബർ, സി. ഫൈസൽ, സി. അമീൻ പങ്കെടുത്തു.