
തലശ്ശേരി:സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെ മികച്ച നിരൂപണത്തിനുള്ള പുരസ്‌കാരം രാമദാസ് കതിരൂരിന് ലഭിച്ചു.രാമായണത്തിലെ ഊർമിളയെന്ന കഥാപാത്രത്തെ കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിനാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻമന്ത്രിയും എം എൽ എ യുമായ കടകംപള്ളി സുരേന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. ആന്റണി രാജു എംഎൽഎ , കേരള നിയമസഭ സിക്രട്ടറി, ഡോ.എൻ കൃഷ്ണകുമാർ , വകുപ്പ് ഡയരക്ടർ പ്രൊഫസർ എസ്.ശിശുപാലൻ, കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ, ജാലകം സാംസ്‌കാരിക വേദി പ്രസിഡന്റ് കെ.എസ്.അനിൽ, ഗുരുവീക്ഷണം മാസിക മാനേജിംഗ് എഡിറ്റർ പി.ജി.ശിവബാബു, എഴുത്തുകാരൻ പ്ലാവിള ജയറാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.