football

മാഹി:ഫുട്‌ബോൾ തന്നെ ലഹരി ' എന്ന സന്ദേശവുമായി പന്തക്കൽ ജവഹർ നവോദയാ ഗ്രൗണ്ടിൽ സ്കൂൾ ടീമും സ്‌കൂൾ അലുംനി ടീമും തമ്മിൽ നടന്ന സൗഹൃദ ഫുട്‌ബോൾ മത്സരം ശ്രദ്ധേയമായി. മാഹി സർക്കിൾ ഇൻസ്‌പെക്ടർ ആർ.ഷണ്മുഖം മത്സരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത ബാഡ്മിന്റൺ താരം വി.പി.റഷീദ് സംസാരിച്ചു. അദ്ധ്യാപകരായ ടി.സ്മിത, കെ.പി.ജിതിൻ എന്നിവർ നേതൃത്വം നൽകി.
കായികാദ്ധ്യാപകൻ മുഹമ്മദ് ഷംസുൽ ഹഖ് സ്വാഗതവും അലുംനി പ്രതിനിധി എം.സി വരുൺ നന്ദിയും പറഞ്ഞു.
മത്സരത്തിൽ അലുംനി ടീം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് വിജയിച്ചു. അലുംനി ടീമിന് വേണ്ടി ടി. അനുരൂപും പ്രേംശ്രാവണും സ്‌കൂൾടീമിന് വേണ്ടി ബി.ഹരികൃഷ്ണനും ഒരു ഗോൾ വീതം നേടി.