seminar
സഹകരണ സെമിനാർ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയന്റെയും നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ സെമിനാർ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. എൻ.എസ്.സി. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള ദിനേശ് ചെയർമാൻ എം.കെ ദിനേശ് ബാബു വിഷയം അവതരിപ്പിച്ചു. കാസർകോട് സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ വി. ചന്ദ്രൻ മോഡറേറ്ററായി സംസാരിച്ചു. മടിയൻ ഉണ്ണികൃഷ്ണൻ, കെ.പി നാരായണൻ, രവീന്ദ്രൻ കണ്ണോത്ത്, കെ.വി. സുരേഷ് കുമാർ, വൈ.എം.സി ചന്ദ്രശേഖരൻ, പി. ചന്ദ്രൻ, പി.യു വേണുഗോപാലൻ, എം.വി രാജീവൻ, കെ. രഘു, രാജൻ കുണിയേരി സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് മഹമൂദ് കോട്ടായി നന്ദിയും പറഞ്ഞു.