vadakkillam-award
വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് നടത്തിയ സ്മാരക അവാർഡ് അംബികാസുതൻ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണന് സമർപ്പിക്കുന്നു

പിലാത്തറ: വരും തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയാനാവാത്ത വിധം ഉജ്വലവും ത്വാഗപൂർണ്ണവും അർപ്പിതവുമായിരുന്നു വടക്കില്ലത്തിന്റെ ജീവിതമെന്ന് സി.പി.ഐ ദേശീയ നിർവ്വാഹകസമിതി അംഗം അഡ്വ. കെ.പ്രകാശ് ബാബു. വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് നടത്തിയ സ്മാരക അവാർഡ് സർപ്പണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കും പ്രവൃത്തിയും ഇത്രമേൽ ഒന്നിച്ച് ചേർന്നു നിൽക്കുന്ന ജീവിതം രാഷ്ട്രീയത്തിൽ അപൂർവ്വമാണ്- അദ്ദേഹം പറഞ്ഞു.

മാധവൻ പുറച്ചേരി അദ്ധ്യക്ഷത വഹിച്ചു. എൻഡോസൾഫാൻ വിരുദ്ധ സമര പോരാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് അവാർഡ് സമർപ്പിച്ചു. കഷ്ടപ്പെടുന്നവർക്ക് വേണ്ടി നിസ്വാർഥവും ത്യാഗപൂർണ്ണവുമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അമ്പലത്തറയ്ക്ക് നൽകുന്നതിലൂടെ വടക്കില്ലം പുരസ്‌കാരം കൂടുതൽ തിളക്കമുള്ളതായി മാറുന്നുവെന്ന് അംബികാസുതൻ മാങ്ങാട് പറഞ്ഞു. സുരേഷ് ബാബു എളയാവൂർ, സി.പി.സന്തോഷ് കുമാർ, വി.വിനോദ്, ബങ്കളം കുഞ്ഞികൃഷ്ണൻ, പത്മനാഭൻ ബ്ലാത്തൂർ, രേഷ്മ പരാഗൻ, ബാബു രാജേന്ദ്രൻ, വി.ഇ.പരമേശ്വരൻ, വി.ഇ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.