കാഞ്ഞങ്ങാട് :അടോട്ട് മൂത്തേടത്തു കുതിര് പഴയസ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ജനുവരി 28 മുതൽ ഫെബ്രുവരി 31വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കേളോത്ത്, പുല്ലൂർ, കൊടവലം, വെള്ളിക്കോത്ത് വീണച്ചേരി, മധുരക്കാട് പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ നടത്തുന്ന തിരുമുൽക്കാഴ്ച സമർപ്പണത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം പെരളം പുതിയപുര തറവാട്ടിൽ ഉത്തര മലബാർ തീയ്യസമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ ഉദ്ഘാടനം ചെയ്തു. സരസൻ പെരളം അദ്ധ്യക്ഷത വഹിച്ചു. തിരുമുൽക്കാഴ്ച സമർപ്പണത്തിലേക്ക് ആദ്യ ഫണ്ട് കെ.വി. കൃഷ്ണൻ കുലോത്ത് വളപ്പിൽനിന്നും ദേവസ്ഥാന സ്ഥാനികന്മാർ ഏറ്റുവാങ്ങി. കുമാരൻ വയ്യോത്ത് സ്വാഗതവും ഹരീഷ് ആന വാതുക്കൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സരസൻ പെരളം -ചെയർമാൻ, കുമാരൻ വയ്യോത്ത് -കൺവീനർ, ഹരിഹരൻ വെള്ളിക്കോത്ത് -ട്രഷറർ.