കാഞ്ഞങ്ങാട്: ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന കിഴക്കുംകര പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായുള്ള കിഴക്കുംകര കാഴ്ച കമ്മിറ്റിയുടെ ഫണ്ട് സമാഹരണം തുടങ്ങി. ദേവസ്ഥാനം സ്ഥാനികരുടെയും ഭാരവാഹികളുടെയും അംഗങ്ങളുടെയും മാതൃസമിതി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ ദേവസ്ഥാനത്ത് നടന്ന ചടങ്ങിൽ അമ്പലത്തറയിലെ വിജയൻ മണലിൽ ക്ഷേത്രം മുഖ്യസ്ഥാനികൻ വി.വി. രാമകൃഷ്ണന് ആദ്യ ഫണ്ട് നൽകി ഉദ്ഘാടനം ചെയ്തു. സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ വിശിഷ്ടാതിഥിയായി. ചെയർമാൻ എ.കെ. അനന്തൻ അദ്ധ്യക്ഷത വഹിച്ചു. കെ. കണ്ണൻ കുഞ്ഞി, എം. സതീശൻ, കെ. വിശ്വനാഥൻ, ഗംഗാധരൻ പാലക്കി, പി. ബാലകൃഷ്ണൻ, കെ. മീന, ടി.വി. കർത്തുഞ്ഞി, പി.ജി.ബി സഞ്ചു, തമ്പാൻ തോട്ടത്തിൽ, ടി.വി. ഗോപി, ബി. ചെറുകുഞ്ഞി, രവീന്ദ്രൻ മുങ്ങത്ത് സംസാരിച്ചു. കൺവീനർ എം. സുരേശൻ മണലിൽ സ്വാഗതവും ബിജു മണലിൽ നന്ദിയും പറഞ്ഞു.