ചായ്യോത്ത്: കണിയാട തായത്തറക്കാൽ ചെരളത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം 2025 ഫെബ്രുവരി 21, 22, 23 തീയതികളിൽ നടക്കും. കളിയാട്ടത്തിന്റെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. കെ. കൈരളി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പി. കരുണാകരൻ ഫണ്ട് ഏറ്റുവാങ്ങി. കെ.വി. അജിത് കുമാർ, പി. ധന്യ, സി. നാരായണൻ, കെ. കുഞ്ഞിക്കണ്ണൻ, കെ. രാമചന്ദ്രൻ, ഭാസ്കരൻ വെളിച്ചപ്പാട്, ടി.വി രത്നാകരൻ, അബൂബക്കർ ചായ്യോത്ത്, സുനീഷ് കിനാനൂർ, കെ. മോഹനൻ എന്നിവർ സംസാരിച്ചു. കെ. മധു സ്വാഗതവും കെ. രാജീവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. മോഹനൻ (ചെയർമാൻ) കെ. മധു (കൺവീനർ). വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.