മടിക്കൈ: നവംബർ 26, 27 തീയതികളിൽ കോട്ടപ്പുറത്ത് നടക്കുന്ന സി.പി.എം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പൊയിലിൽ നടത്തിയ എൻ.ആർ.ഇ.ജി - മഹിളാ സെമിനാറിൽ ആയിരങ്ങൾ അണിചേർന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസ്സൻ കോടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മടത്തിനാട്ട് രാജൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം ബേബി ബാലകൃഷ്ണൻ, സി.പി.എം ഏരിയാ സെക്രട്ടറി എം. രാജൻ, എൻ.ആർ.ഇ.ജി വർക്കേർസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഗൗരി പനയാൽ, പരപ്പ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പാറക്കോൽ രാജൻ, ഇ. ചന്ദ്രമതി, വി. പ്രകാശൻ പി. വിജയൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എ.വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.