റാണീപുരം: കെ.എ.പി നാലാം ബറ്റാലിയൻ എഫ് കമ്പനിയിലെ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സേനാംഗങ്ങൾ പത്തൊമ്പതാം വർഷത്തിൽ റാണിപുരത്ത് ഒത്തുചേർന്നു. ഒലീവ് റിസോർട്ടിൽ നടന്ന സംഗമം 2005 ബാച്ച് അംഗവും കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ സെക്രട്ടറിയുമായ പ്രിയേഷ് മാതമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ കാസർകോട്
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. രാജപുരം സബ് ഇൻസ്പെക്ടർ സി. പ്രദീപ്കുമാർ, ഇ.കെ മനോജ്, വിജേഷ് കുയിലൂർ, റോയ്സൺ വയനാട്, അനിൽ കണ്ടക്കൈ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാക്കളായ കെ.വി മഹേഷ്, പ്രദീപൻ കോതോളി, കാവൽ കൈരളി ചെറുകഥ അവാർഡ് ജേതാവ് സുരേശൻ കാനം എന്നിവരെ ആദരിച്ചു. ശ്രീജിത്ത് കാവുങ്കൽ സ്വാഗതവും എ.കെ പ്രമോദ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.