p

കണ്ണൂർ: പാർട്ടി കൈയൊഴിഞ്ഞിട്ടും പി.പി ദിവ്യയെ കൈവിടാതെ കണ്ണൂർ സർവകലാശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ലഭിച്ച സെനറ്റ് അംഗത്വത്തിൽ നിന്ന് ഇതുവരെ ഒഴിവാക്കിയിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ ഇതിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതുസംബന്ധിച്ച് ചാൻസലർക്ക് നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.

എന്നാൽ, കണ്ണൂർ സർവകലാശാല ആക്ട് പ്രകാരം രാജിവയ്ക്കുകയോ കാലാവധി കഴിയുകയോ ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മൂന്നുമാസം വരെ സെനറ്റ് അംഗമായി തുടരാനാകുമെന്നാണ് സർവകലാശാലയുടെ വിശദീകരണം. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞമാസം 17നാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്ന് സി.പി.എം നീക്കിയത്. പരാതികളിൽ ഇടപെട്ട ചാൻസലർ കഴിഞ്ഞമാസം സർവകലാശാലയോട് വിശദീകരണവും തേടിയിരുന്നു. ദിവ്യ ഒഴിഞ്ഞ പഞ്ചായത്ത് അദ്ധ്യക്ഷ പദവിയിലേക്ക് കെ.കെ.രത്നകുമാരി ചുമതലയേറ്റിട്ടും ദിവ്യയെ മാറ്റാൻ സർവകലാശാല അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

സെനറ്റ് അംഗത്വം തിരഞ്ഞെടുപ്പിലൂടെ ലഭിച്ചതായതിനാൽ പുതിയ അംഗത്തിനായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. ഇതിന് സമയംവേണമെന്നും മൂന്ന് മാസക്കാലയളവ് കഴിഞ്ഞേ തിരഞ്ഞെടുപ്പ് നടത്താനാകൂ എന്നും സർവകലാശാല പറയുന്നു.

ഡോ​ക്‌​ട​ർ​മാ​രോ​ടു​ള്ള​ ​അ​തി​ക്ര​മം​ :
പ്ര​ത്യേ​ക​ ​കേ​ന്ദ്ര​നി​യ​മം​ ​വേ​ണ്ട

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഡോ​ക്‌​ട​ർ​മാ​ർ​ ​അ​ട​ക്കം​ ​മെ​ഡി​ക്ക​ൽ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളോ​ടു​ള്ള​ ​അ​തി​ക്ര​മം​ ​നേ​രി​ടാ​ൻ​ ​പ്ര​ത്യേ​ക​ ​കേ​ന്ദ്ര​നി​യ​മം​ ​വേ​ണ്ടെ​ന്ന് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച് ​ദേ​ശീ​യ​ ​ക​ർ​മ്മ​ ​സേ​ന.
ഇ​ത്ത​രം​ ​അ​ക്ര​മ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ 24​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​ക​ ​നി​യ​മ​മു​ണ്ട്.​ ​ഇ​ല്ലാ​ത്ത​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഭാ​ര​തീ​യ​ ​ന്യാ​യ​ ​സം​ഹി​ത​യി​ലെ​ ​വ്യ​വ​സ്ഥ​ക​ൾ​ ​മ​തി.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​മെ​ഡി​ക്ക​ൽ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​നു​ള്ള​ ​ശു​പാ​ർ​ശ​ക​ളും​ ​സ​മ​ർ​പ്പി​ച്ചു.
കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ആ​ർ.​ജി.​ ​ക​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പി.​ജി​ ​ട്രെ​യി​നി​ ​ഡോ​ക്‌​ട​ർ​ ​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി​ ​കൊ​ല്ല​പ്പെ​ട്ട​തി​ൽ​ ​സു​പ്രീം​കോ​ട​തി​ ​സ്വ​മേ​ധ​യാ​ ​എ​ടു​ത്ത​ ​കേ​സി​ലാ​ണി​ത്.​ ​ആ​ഗ​സ്റ്റ് 20​ന് ​സു​പ്രീം​കോ​ട​തി​ ​നേ​രി​ട്ട് ​സാ​യു​ധ​സേ​നാ​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​ഡ​യ​റ​ക്‌​ട​ർ​ ​ജ​ന​റ​ൽ​ ​സ​‌​ർ​ജ​ൻ​ ​വൈ​സ് ​അ​ഡ്മി​റ​ൽ​ ​ഡോ.​ ​ആ​ര​തി​ ​സ​രി​ൻ​ ​അ​ദ്ധ്യ​ക്ഷ​യാ​യി​ ​ദേ​ശീ​യ​ ​ക​ർ​മ്മ​ ​സേ​ന​ ​രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

​സേ​ന​യു​ടെ​ ​ശു​പാ​ർ​ശ​കൾ

1.​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​രെ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​യോ​ഗി​ക്ക​ണം
2.​ ​എ​മ​ർ​ജ​ൻ​സി​ ​യൂ​ണി​റ്റു​ക​ളി​ൽ​ ​രാ​ത്രി​ ​മു​തി​ർ​ന്ന​ ​റ​സി​ഡ​ന്റ് ​ഡോ​ക്‌​ട​ർ​മാ​രെ​ ​ഡ്യൂ​ട്ടി​ ​ഏ​ൽ​പ്പി​ക്ക​ണം
3.​ ​ആ​ശു​പ​ത്രി​ ​പ​രി​സ​ര​ത്ത് ​സി.​സി.​ടി.​ ​വി​ ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്ക​ണം
4.​ ​അ​തി​ക്ര​മം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത് ​ആ​റു​ ​മ​ണി​ക്കൂ​റി​ന​കം​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം