mathru
മാതൃവേദി ചെമ്പേരി മേഖലാ സംഗമം ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: മാതൃവേദി മേഖലാ സംഗമം അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്നു. അമ്മമാർ ഉണർന്നു പ്രവർത്തിച്ചാൽ കുടുംബവും സമൂഹവും ഉണരുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഡോ. ജോർജ് കാഞ്ഞിരക്കാട്ട് പറഞ്ഞു. മാതൃവേദി ചെമ്പേരിമേഖലാ പ്രസിഡന്റ് ഷീബ തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. ജോസഫ് നിരപ്പേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചെമ്പേരി മേഖലയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നായി നൂറുകണക്കിന് അമ്മമാർ സംഗമത്തിൽ പങ്കെടുത്തു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫ്ളവേഴ്സ് ടിവി ഫെയിം ഫാ. ജിതിൻ വയലിങ്കൽ സംഗീതം, മ്യൂസിക് തെറാപ്പി എന്നിവ സംബന്ധിച്ച്‌ ബോധവത്കരണ ക്ലാസെടുത്തു. മേഖല ആനിമേറ്റർ സിസ്റ്റർ ദീപ്തി എം.എസ്.എം.ഐ, സെലിൻ പൊടിമറ്റം, ആഗ്നസ് പുളിയ്ക്കൽ, മേഴ്സി അരീപ്പറമ്പിൽ, വത്സമ്മ മുണ്ടയ്ക്കൽ, സെലിൻ മറ്റത്തിനാനിക്കൽ പ്രസംഗിച്ചു.