hotel

പാനൂർ: പാനൂർ നഗരസഭ 39ാം വാർഡ് മേലെ പൂക്കോം പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാലക്ക് സമീപം വനിതാ ഹോട്ടലിന് തീ പിടിച്ചു. തെക്കയിൽ പുരുഷോത്തമൻ നടത്തുന്ന വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്.പാചകം ചെയ്തുകൊണ്ടിരുന്ന ഗ്യാസ് ലീക്കായി സിലിണ്ടറിന് തീ പിടിച്ചു. കടയിലേക്ക് പടരുകയായിരുന്നു.അടുക്കള മുഴുവൻ കത്തി നശിച്ചു.പാത്രങ്ങൾ, മരങ്ങൾ, ഓട്, ഇഷ്ടിക എന്നിവ നശിച്ചു.നെറ്റിക്ക് പരിക്കേറ്റ പുരുഷോത്തമനെ (72) പാനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുരുഷോത്തമനും ഭാര്യ രാധയും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. രണ്ട് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.പാനൂർ അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തൊട്ടടുത്ത സുസുക്കി ടൂവീലർ വാഹന ഷോറൂമിലേക്ക് തീ പടരാതെ നോക്കാൻ സേനയ്ക്ക് കഴിഞ്ഞു. പാനൂർ പൊലീസും സ്ഥലത്തെത്തി.