
പരിയാരം: ഏമ്പേറ്റ് ജംഗ്ഷനിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏമ്പേറ്റ് സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് പ്രതിനിധികൾ കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. ഇവിടെ നൂറുകണക്കിന് താമസക്കാരും മറ്റ് പ്രധാന സ്ഥാപനങ്ങളും പാതയുടെ ഇരുവശത്തുമായുണ്ട്. ആശുപത്രി, ഡയാലിസ് സെന്റർ, അംഗൻവാടികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെത്താൻ പടിഞ്ഞാറോട്ട് രണ്ട് കിലോമീറ്ററും കിഴക്കോട്ട് മൂന്ന് കിലോമീറ്ററിലധികവും ചുറ്റി തിരിയേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളഥ്. രണ്ട് വർഷത്തോളമായി വിവിധ സംഘടനകളുടേയും നാട്ടുകാരുടേയും നേതൃത്ത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് മേൽപാലത്തിനായുള്ള നിരന്തര പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു വരികയാണ് . ഈ സാഹചര്യത്തിലാണ് ഇൻസ്പെയർ ഗ്രൂപ്പ് പ്രതിനിധികൾ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയത്.